ബിഗ് ബോസ് മത്സരാര്ഥികളായിരുന്ന റെനീഷയുടെയും വിഷ്ണുവിന്റെയും ഫോട്ടോകൾ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹമെന്ന രീതിയിൽ പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകള്ക്ക് ഒടുവില് വിരാമമായിരിക്കുകയാണ്.
വൈറലായ ചിത്രങ്ങള്ക്ക് പിന്നിലെ യാഥാര്ഥ്യം എന്താണെന്ന് ഇരുവരും തുറന്നു പറയുന്നു.
അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങള് അടുത്ത സുഹൃത്തുക്കള് മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും ആരാധകരെ അറിയിച്ചു.
റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡല് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തില് വാര്ത്തകള് പ്രചരിച്ചത്. ഇതിന് മറുപടി നല്കുകയായിരുന്നു ഇരുവരും.
‘അങ്ങനെ അവസാനം അത് സംഭവിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണു പുതിയ വീഡിയോ പങ്കുവച്ചത്. ഈ ഫോട്ടോഷൂട്ട് പുറത്തുവന്നാല് നിരവധി ഗോസിപ്പുകള് പുറത്തു വരുമെന്ന് റെനീഷയും പറയുന്നുണ്ട്.
എന്നാൽ ഞങ്ങൾ എന്നും അടുത്ത സുഹൃത്തുക്കൾ ആണെന്ന് ഉറപ്പിച്ച് പറയുകയാണ് ഇരുവരും.