Read Time:1 Minute, 22 Second
ബെംഗളൂരു: വിലാസം ചോദിക്കാനെന്ന വ്യാജേന രാത്രി ബൈക്കിൽ പോവുകയായിരുന്ന ആളെ തടഞ്ഞുനിർത്തി ഫോണും ബൈക്കും എടിഎം കാർഡും തട്ടിയെടുത്ത സംഘം അറസ്റ്റിൽ.
നാലു പ്രതികളെ മഹാദേവപൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
രവികുമാർ, അമീൻ, പ്രശാന്ത് എന്നിവരുൾപ്പെടെ നാലു പ്രതികൾ ആണ് പിടിയിലായത്.
അറസ്റ്റിലായവരിൽ നിന്ന് 16 ലക്ഷം രൂപ വിലമതിക്കുന്ന യമഹ ബൈക്കും ആപ്പിൾ ഫോണും പോലീസ് പിടിച്ചെടുത്തു.
നവംബർ 28ന് സുഹൃത്തിനൊപ്പം വൈറ്റ് ഫീൽഡിലേക്ക് പോവുകയായിരുന്ന മുഹമ്മദ് ഫൈദലിനെ മേൽവിലാസം ചോദിച്ച് തടഞ്ഞുനിർത്തി കത്തി കാണിച്ച് പണം ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ ഫോണും ബൈക്കും എടിഎം കാർഡും സംഘം തട്ടിയെടുത്തു.
ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈദൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽ ആവുകയായിരുന്നു.