ബെംഗളൂരു : പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് പ്രതികളെ ദാവൻഗെരെ റൂറൽ സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ മണ്ടക്കി ഭട്ടി ലേഔട്ടിൽ താമസിക്കുന്ന മുഹമ്മദ് സലിം, റാണെബെന്നൂർ ടൗണിലെ എസ്ജെഎം നഗറിൽ താമസിക്കുന്ന സയ്യിദ് ഷേരു എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
പിടിയിലായ പ്രതികൾ ആഡംബര ജീവിതം നയിക്കുന്നതിനായി പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നുത് എന്നാണ് പോലീസ് റിപ്പോർട്ട്.
ദാവൻഗെരെ താലൂക്കിലെ മല്ലപുര വില്ലേജിലെ ചേതന്റെ വീട്ടിൽ നിന്ന് പ്രതികൾ മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വീടിന്റെ ഉടമ ചേതൻ റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ദാവൻഗെരെ റൂറൽ പോലീസ് അന്വേഷണം ആരംഭിച്ച് രണ്ട് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഖദീം കുറഞ്ഞ വിലയ്ക്ക് സ്വർണക്കടക്കാർക്കു വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് വ്യത്യസ്ത കേസുകളിലായി 44 ഗ്രാം സ്വർണം, 57,000 വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, ഒരു ടിവി, ഇരുചക്രവാഹനം എന്നിവ മൊത്തം 3.47 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുവകകൾ പോലീസ് പിടിച്ചെടുത്തു.
ശേഷം പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പിടിയിലായ പ്രതികൾ നേരത്തെ, ഹാവേരി ജില്ലയിലെ റാണെബെന്നൂർ, ഹരിഹർ എന്നിവയുൾപ്പെടെ ദാവൻഗെരെയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണംനടത്തി പിടിക്കപ്പെട്ട ജയിൽവാസം അനുഭവിച്ചിരുന്നു.