Read Time:1 Minute, 4 Second
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ പുത്തൂരിലെ കല്ലാർപെ ഗ്രാമത്തിൽ നിന്നുള്ള യുവ ശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു. ഭരത് കല്ലാർപെ (24) ആണ് ആത്മഹത്യ ചെയ്ത യുവാവ്.
രണ്ട് മാസം മുമ്പ് ജോലിയിൽ പ്രവേശിച്ച ഭരത് ഹൈദരാബാദിലെ ഡിആർഡിഒയിൽ താത്കാലികമായി ജോലി ചെയ്യുകയായിരുന്നു. പുത്തൂർ കല്ലാർപെ സ്വദേശിയായ ഭരത് ഒരാഴ്ച മുൻപാണ് ടൗണിൽ എത്തിയത്.
ഇതിനിടെ ജോലി രാജിവെച്ചതായും പറയുന്നു. രാജിക്കത്ത് നൽകിയെങ്കിലും രാജിക്കത്ത് സ്വീകരിച്ചില്ലന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് ഭരതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല.