പരസ്പരം പോരടിച്ച് വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്ന് രോഹിണിയോടും രൂപയോടും കോടതി 

0 0
Read Time:1 Minute, 14 Second

ന്യൂഡൽഹി: പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ സംസ്ഥാനത്തെ രണ്ട് വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ നിർദേശം.

നിങ്ങൾ ഇങ്ങനെ പോരടിച്ചാൽ ഭരണം എങ്ങനെ നടക്കുമെന്ന് ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ചോദിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇന്ന് വരെ സമയം അനുവദിച്ചു.

പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യാൻ പ്രയാസം നേരിട്ടാൽ പരാമർശങ്ങൾ എല്ലാം പിൻവലിക്കുന്നുവെന്ന കുറിപ്പ് ഇടണമെന്ന് കോടതി നിർദേശിച്ചു.

വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്നും കോടതി ഇരുവരെയും ഉപദേശിച്ചു.

രൂപ തന്റെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു എന്നായിരുന്നു രോഹിണിയുടെ ആദ്യ പരാതി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts