Read Time:1 Minute, 14 Second
ബെംഗളൂരു: കലബുറഗിയിൽ സെൻട്രൽ ജയിലിന് സമീപം സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിക്കുകയും മറ്റു യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കലബുറഗി താലൂക്കിലെ ഇറ്റഗ കെ.ഗ്രാമത്തിലെ ചന്ദ്രകല ഇജേരി (30), ദേവകി ഇജേരി (20) എന്നിവരാണ് മരിച്ചത്.
ഖണ്ടാല ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ പ്രഹ്ലാദ കട്ടിമണിയെ ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
റായ്ച്ചൂരിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കലബുറഗി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.