ബെംഗളൂരു: കടം വാങ്ങിയ 150 രൂപ തിരിച്ചുനൽകിയില്ലെന്നതിന്റെ പേരിലുണ്ടായ തർക്കം 63കാരന്റെ കൊലപാതകത്തിൽ കലാശിച്ചു.
ഭിന്നശേഷിക്കാരനായ നാഗരാജപ്പയാണ് മരിച്ചത്. ചിത്രദുർഗ കൊടഗവള്ളി വില്ലേജിലാണ് സംഭവം.
ശേഖർ എന്നയാളിൽ നിന്ന് നാഗരാജപ്പ കുറച്ചുമുമ്പ് 150 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാത്തതിന്റെ പേരിൽ ഇരുവരും തർക്കമുണ്ടായിരുന്നു.
അടുത്തിടെ നഗരാജപ്പയെ പണം തിരികെ നൽകാൻ ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ചിരുന്നു.
എന്നാൽ, നാഗരാജപ്പ നൽകിയില്ല. കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായപ്പോൾ ശേഖർ കല്ലുപയോഗിച്ച് നാഗരാജപ്പയുടെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാൾ മരിച്ചു.