Read Time:1 Minute, 26 Second
ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു.
യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി.
മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്.
ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്.
അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ബിഎംആർസിക്ക് സമർപ്പിക്കും.
സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും.
ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ, റോഡ് ക്രോസ്സിംഗ്, തുടർ യാത്ര സൗകര്യങ്ങൾ, സൈക്കിൾ ലൈൻ, ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റോപ്പ്, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ എന്നിവയും പരിശോധിക്കും.