ബെംഗളൂരു: ആദിവാസിയായ വീട്ടമ്മയെ വീട്ടില്നിന്നു വിളിച്ചിറക്കി നഗ്നയാക്കി പരേഡ് ചെയ്യിച്ചശേഷം വൈദ്യുതിപോസ്റ്റില് കെട്ടിയിട്ട സംഭവത്തില് എല്ലാ പ്രതികളും പോലീസ് പിടിയിലായതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.
നാലു സ്ത്രീകള് ഉള്പ്പെടെ 12 പേരാണ് കേസിലെ പ്രതികള്.
കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യം സര്ക്കാരിനില്ല.
നിയമം അതിന്റെ വഴിക്കുപോകുമെന്നും ശിവകുമാര് കൂട്ടിച്ചേര്ത്തു.
സര്ക്കാര് അനാസ്ഥയില് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രതികള് അറസ്റ്റിലാകുന്നത്.
ബെലഗാവി ജില്ലയിലെ ന്യൂ വന്തമുറിയിലുണ്ടായ സംഭവം ഡിസംബര് 12നാണു പുറംലോകം അറിയുന്നത്.
ഇവരുടെ മകൻ അക്രമികളില് ഒരാളുടെ മകളുമായി ഒളിച്ചോടിപ്പോയതിലുള്ള അമര്ഷമാണ് ഇതിനു പിന്നിലെന്നു പോലീസ് പറഞ്ഞു.
വസ്തുതകള് അന്വേഷിച്ച് ഉടൻ റിപ്പോര്ട്ട് നല്കണമെന്ന്, മാധ്യമവാര്ത്തകളുടെ അടിസ്ഥാനത്തില് സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കര്ണാടക സര്ക്കാരിനോടു നിര്ദേശിച്ചിരുന്നു.