Read Time:1 Minute, 22 Second
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കാർഗോ സർവീസ് ഉടൻ ആരംഭിക്കും.
ഇതിനായി ടാറ്റ കമ്പനിയുടെ പുതിയ ട്രക്കുകൾ കെഎസ്ആർടിസി കോർപ്പറേഷനിൽ എത്തി.
സംസ്ഥാനത്ത് കാർഗോ സർവീസ് ഡിസംബർ 23ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും.
ഡിസംബർ 15ന് പദ്ധതിക്ക് തുടക്കമിടാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ പലകാരണങ്ങളാൽ അത് മാറ്റിവച്ചു.
ഇപ്പോൾ സർവീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൂനെയിലെ ടാറ്റ യൂണിറ്റിൽ കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 6 ടൺ ശേഷിയുള്ള ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
20 ട്രക്കുകൾ ട്രാൻസ്പോർട്ട് ഏജൻസിക്ക് കൈമാറിയിട്ടുണ്ട്.
പൂനെയിൽ നിന്നുള്ള ട്രക്കുകൾ ശാന്തിനഗറിലെ കെഎസ്ആർടിസി ആസ്ഥാനത്ത് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി പരിശോധിച്ചു.