കാർ ഇടിച്ച് മൂന്ന് മൂന്നുവയസുകാരിയുടെ മരണം; ഡ്രൈവർ അറസ്റ്റിൽ

0 0
Read Time:2 Minute, 23 Second

ബെംഗളൂരു: ബെംഗളൂരുവിലെ കസവനഹള്ളിയിലെ അപ്പാർട്ട്‌മെന്റിന് മുന്നിൽ എസ്‌യുവി കാർ ഇടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഡിസംബർ 9 നാണ് സംഭവം നടന്നത്, കുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെംഗളൂരുവിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശി ജോഗ് ജാതറിന്റെ മകൾ അർബിനയാണ് മരിച്ചത്.

ഇതേ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സുമൻ സി കേശവ ദാസ് എന്നയാളെ ബെല്ലന്തൂർ പോലീസ് അറസ്റ്റ് ചെയ്തു, അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ വെള്ള നിറത്തിലുള്ള മഹീന്ദ്ര എക്‌സ്‌യുവി 700 കാർ ഇടിച്ചുകയറ്റുകയായിരുന്നു. അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ മേൽ കാർ പാഞ്ഞുകയറിത് ദൃശ്യമായിരുന്നു.

ജോഗ് ജാതർ മകളെ ചികിത്സയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. ഡ്രൈവർ പെൺകുട്ടിയെ ശ്രദ്ധിക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വൈറ്റ്ഫീൽഡ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. താമസ സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കാതെ വിടരുതെന്നും പൊലീസ് നിർദേശിച്ചു.

ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരമാണ് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts