ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു.
ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി.
ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്.
കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ.
കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു.
മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു.
ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു.
മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി മർദിക്കുകയും ചെയ്തു.
അച്ഛന്റെ മർദനത്തിൽ നിന്ന് രക്ഷപ്പെട്ട മകൾ അയൽവാസിയുടെ വീട്ടിലെത്തി കാര്യം പറഞ്ഞു.
ഇവർ എത്തിയതോടെ പ്രതി സുരേഷ് തോട്ടത്തിലേക്ക് രക്ഷപ്പെട്ടു.
അയൽവാസികളും ദുരന്തനിവാരണ സേനയും പോലീസും സ്ഥലത്തെത്തി പ്രതി സുരേഷിനായി തിരച്ചിൽ നടത്തി.
സാരമായി പരിക്കേറ്റ അമ്മയെയും മകളെയും ഉജിരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
സംഭവത്തിൽ ധർമസ്ഥല പോലീസ് അമ്മയുടെയും മകളുടെയും മൊഴിയെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു.