Read Time:1 Minute, 9 Second
ബെംഗളൂരു: സ്കൂൾ ബാഗുകളുടെ ഭാരം പകുതിയാകാനായി പുസ്തകങ്ങളുടെ കനം കുറയ്ക്കാൻ സർക്കാർ ഉത്തരവ്.
ഒരു വർഷത്തേക്ക് ഒരു വിഷയത്തിനു ഒരു പാഠപുസ്തകം എന്ന രീതി മാറ്റി ഓരോ വിഷയത്തിന്റെയും പുസ്തകം രണ്ടായി വിഭാജിക്കാൻ ആണ് നടപടി.
ഇതിലൂടെ പുസ്തകത്തിന്റെ കനം കുറയും.
1-10 വരെയുള്ള ക്ലാസ്സുകളിൽ അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നിലവിൽ വരും.
1-2 ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ ബാഗ് 2 കിലോയിൽ കൂടുതൽ ആകാൻ പാടില്ലെന്നാണ് സമിതി നിർദേശം.
2-5 ക്ലാസുകൾക്ക് 3 കിലോ വരെയും 6-8 ക്ലാസുകൾക്ക് 4 കിലോ വരെയും 9-10 ക്ലാസുകൾക്ക് 5 കിലോ വരെയും മാത്രമേ പരമാവധി ഭാരം ആകാവൂ.
സ്വകാര്യ സ്കൂളുകൾ ഈ നിർദേശം പാലിക്കുന്നില്ലെന്ന് പരക്കെ പരാതി ഉയർന്നിരുന്നു