ബംഗളൂരു: കലബുറഗി -അഫ്സൽപൂർ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം , പരിക്കേറ്റവർ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11.30 ഓടെ അഫ്സൽപൂരിൽ നിന്ന് മല്ലാബാദിലേക്ക് പോകുകയായിരുന്ന കെഎ-32 എം 3472 നമ്പർ ജീപ്പാണ് അപകടത്തിൽപെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .
കലബുറഗിയിൽ നിന്ന് വരികയായിരുന്നു ട്രക്കിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ (5) എന്നിവരാണ് മരിച്ചത്. 30 കാരിയായ പൂജ ഗുരുതരമായി പരിക്കേറ്റ് കലബുറഗി ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരെല്ലാം ദിവസ വേതന തൊഴിലാളികളാണ്.
കലബുറഗി ജില്ലയിലെ അലന്ദ് താലൂക്കിലെ മഡിയാൽ ഗ്രാമവാസികളാണ് കൊല്ലപ്പെട്ടവരെല്ലാം.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു.
അഫ്സൽപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച നിലയിലാണോ എന്ന് കണ്ടെത്താൻ വൈദ്യപരിശോധന നടത്തുകയും ചെയ്തു.