Read Time:1 Minute, 6 Second
ന്യൂഡല്ഹി: പാര്ലമെന്റ് അതിക്രമക്കേസില് കര്ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്ഹി പോലീസ് കസ്റ്റഡിയിൽ.
ലോക്സഭയില് അതിക്രമം കാട്ടിയ മനോരഞ്ജന് എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്.
കര്ണാടകയിലെ ബാഗല്കോട്ടുള്ള വസതിയില് നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
യുവാവിനെ പോലീസ് ഡല്ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം.
ബെംഗളൂരുവിലെ എന്ജിനിയറിങ് കോളേജില് ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും.
പാര്ലമെന്റ് അതിക്രമതക്കേസില് യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില് ഒരാളാണ് മനോരഞ്ജന്.