Read Time:1 Minute, 17 Second
ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം.
38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്.
കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു.
പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.