ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി.
ഏത് വസ്ത്രമാണ് നിങ്ങൾ ധരിക്കുന്നത് ? അത് അവരുടെ ഇഷ്ടമാണ്.
എന്ത് ഭക്ഷണം നിങ്ങൾ കഴിച്ചാലും നമുക്കെന്ത്? മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാന പോലീസും മൈസൂരു ജില്ലാ പോലീസ് യൂണിറ്റും ചേർന്ന് നഞ്ചൻഗുഡു താലൂക്കിലെ കവലാൻഡെ ഗ്രാമത്തിൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ പൊതുജനങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും ഹിജാബ് ധരിക്കാം എന്നായിരുന്നു മറുപടി.
ഉത്തരവ് പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞാൻ ധോത്തിയും ജബ്ബയും ധരിക്കും, നിങ്ങൾ പാന്റ് ഷർട്ട് ആണേൽ അത് ധരിക്കൂ, ഇതിൽ എന്താണ് തെറ്റ്?. വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയം തെറ്റാണ്.
പാവപ്പെട്ടവർക്കുവേണ്ടിയാണ് നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.