Read Time:1 Minute, 18 Second
ബെംഗളൂരു : അനേക്കലിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു.
ബെംഗളൂരുവിൽനിന്ന് തമിഴ്നാട്ടിലെ മേൽമരുവത്തൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരാണ് അപകടത്തിൽെപ്പട്ടത്.
ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
അത്തിബെല്ലെ- സർജാപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്.
ബസിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണാണ് പ്രാഥമിക വിലയിരുത്തൽ.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ കൈവരി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
സമീപവാസികളാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പിന്നീട് അത്തിബെല്ലെയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
അത്തിബെല്ലെയിലേയും ആനേക്കലിലേലും ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്.
സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.