ബെംഗളൂരു: 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
എരഞ്ഞിക്കൽ കളത്തിൽ വീട്ടില് കെ. അഭി ആണ് (28) അറസ്റ്റിലായത്.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഒ മിഥിൻ തുടങ്ങിയവരും ലഹരിവിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.