അനിമൽ ഒടിടി യിലേക്ക് 

0 0
Read Time:2 Minute, 0 Second

രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ.

ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

എന്നാൽ ഇതൊന്നും അനിമലിനെ ബാധിച്ചിട്ടില്ല.

ഏകദേശം 800 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്.

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അനിമൽ ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുകയാണ്.

2024 ജനുവരി 26 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

മാറ്റത്തോടെയാണ് അനിമൽ ഒ.ടി.ടിയിലെത്തുന്നതെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അറിയിച്ചിട്ടുണ്ട്.

തിയറ്ററിൽ 3 മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒ.ടി.ടിയിലെത്തുമ്പോൾ 3.30 മിനിറ്റുണ്ടാകും.

തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പല രംഗങ്ങളും ഒ.ടി.ടി പതിപ്പിലുണ്ടാകുമെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ.

ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക. ബോബി ഡിയോൾ, അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts