മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ച് മാതാപിതാക്കൾ; കാരണം വിചിത്രം 

0 0
Read Time:1 Minute, 35 Second

ബെംഗളൂരു: കടലിൽ മുങ്ങി ജീവൻ പൊലിഞ്ഞ കുട്ടികളുടെ മൃതദേഹം മണിക്കൂറുകൾ ഉപ്പിൽ സൂക്ഷിച്ച് മാതാപിതാക്കൾ.

മൃതദേഹം നാലോ അഞ്ചോ മണിക്കൂർ ഉപ്പു കൂമ്പാരത്തിൽ സൂക്ഷിച്ചാൽ ജീവൻ തിരിച്ചുകിട്ടും എന്ന വീഡിയോ മാസങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇത് സത്യമാണെന്ന് വിശ്വസിച്ച വെള്ളത്തിൽ മുങ്ങിമരിച്ച രണ്ട് ആൺകുട്ടികളുടെ രക്ഷിതാക്കൾ മൃതദേഹം ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ചു.

ഗലാപുജി ഗ്രാമത്തിലെ തടാകത്തിൽ നീന്താൻ പോയ ആൺകുട്ടികൾ ഞായറാഴ്ച വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു.

ഹേമന്ത് (12), നാഗരാജ് (11) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം മാതാപിതാക്കൾ ആറുമണിക്കൂറോളം  ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ വിശ്വസിച്ചായിരുന്നു ഇത്.

ഒടുവിൽ കുട്ടികൾക്ക് ജീവൻ തിരിച്ച് കിട്ടില്ലെന്ന്‌ മനസിലാക്കിയതോടെ കഗിനെലെ പൊലീസ് സഹകരണത്തോടെ ശവസംസ്‌കാരം നടത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts