0
0
Read Time:52 Second
ചെന്നൈ : ഈ മാസം 31-ന് തെക്കൻ ജില്ലകളായ കന്യാകുമാരി, തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
കിഴക്ക് ഭാഗത്ത്നിന്ന് ശക്തമായ കാറ്റ് വീശുന്നതിനാൽ മഴ കനക്കുമെന്നും ഐഎംഡി അറിയിച്ചു.
കടല്ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള് ഒഴിവാക്കണമെന്നും ഈ ദിവസങ്ങളില് മത്സ്യബന്ധനത്തിനായി കടലില് പോകരുതെന്നാണ് നിര്ദ്ദേശം.