ബെംഗളൂരു: കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ.
മഹാലക്ഷ്മി ലേഔട്ട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് റാവു എന്ന സന്തോഷ് ആണ് പ്രതി.
മന്ത്രിമാർ ഉൾപ്പെടെ നിരവധി ആളുകളുമായി പ്രതി ബന്ധം ഉണ്ടാക്കിയെടുക്കുകയും തന്റെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മന്ത്രിയുടെയും എംപിയുടെയും ഓഫീസ് എന്ന വ്യാജേന വ്യവസായികൾക്ക് ഇയാൾ വ്യാജ കോളുകൾ വിളിച്ചിരുന്നു.
ഇത് വിശ്വസിച്ച വ്യവസായികൾ സന്തോഷുമായി കച്ചവടം നടത്താൻ തീരുമാനിക്കുകയും ഇയാളുടെ കമ്പനിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു.
എന്നാൽ കമ്പനി അക്കൗണ്ടിൽ നിന്ന് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി.
തട്ടിപ്പിനിരയായയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഹാലക്ഷ്മി ലേഔട്ട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.