പുതുവര്ഷത്തെ ലോകം വരവേല്ക്കാനൊരുങ്ങുമ്പോൾ ഒരു മലയാളം യൂടൂബ് ചാനലില് വന്ന ഒരു വിഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലായി കൊണ്ടിരിക്കുന്നത്.
പുതുവത്സരത്തിലെ ആഗ്രഹങ്ങള് എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള് മോഹന്ലാലും മകനും ഉന്നതങ്ങളില് എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച് പണ്ടാരമടങ്ങണമെന്നുമാണ് ഒരാള് അഭിപ്രായപ്പെട്ടത്.
ഒരു സ്വകാര്യ യൂടൂബ് ചാനല് നടത്തിയ പബ്ലിക് ഒപീന്യന് പരിപാടിക്കിടെയാണ് മധ്യവയസ്കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അയാളുടെ വാക്കുകള് ഇങ്ങനെ
‘കേരളത്തില് വരേണ്ട അനിവാര്യമായ മറ്റം പത്മശ്രീ മോഹന്ലാല് ശക്തി പ്രാപിക്കുക.. മമ്മൂട്ടി മരണപ്പെടുക.. ഇതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.
മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ലെടുക്കുക. മോഹന്ലാലും മോഹന്ലാലിന്റെ മകനും ഉയരങ്ങളിലേക്കെത്തുക.. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെയെന്ന്.’
അപ്പോഴേക്കും അവതാരകന് ഇടപെടുന്നതും വീഡിയോയിൽ കാണാം.
ആയിരത്തിന് താഴെ സബ്സ്ക്രൈബേഴ്സ് ഉള്ള യൂടൂബ്ചാനലിലെ വീഡിയോ ഇന്നലെ മുതല് സമൂഹമാധ്യമങ്ങൡലൂടെ പ്രചരിക്കുന്നുണ്ട്.
ഇയാള്ക്കെതിരെ പോലിസില് പരാതി കൊടുക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഉള്പ്പെടെയുള്ള ആവശ്യങ്ങളും സമൂഹമാധ്യമങ്ങളില് ഉയരുന്നുണ്ട്.
ഇയാൾക്കെതിരെ വലിയ രീതിയിൽ പ്രതിഷേധവും ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.
https://www.instagram.com/reel/C1XooQhhaR7/?igsh=MzRlODBiNWFlZA==