0
0
Read Time:1 Minute, 9 Second
ചെന്നൈ : മധുരയിൽ കൈക്കൂലി വാങ്ങിയതിന് വനിതാ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ( വിഎഒ ) വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് ( ഡിവിഎസി ) അറസ്റ്റ് ചെയ്തു .
മധുരയിലെ എം മുത്തുജയന്തിതേവർ തന്റെ ഭൂമിയുടെ പട്ടയം മകന്റെ പേരിലേക്ക് മാറ്റാൻ അപേക്ഷിച്ചതായി ഡിവിഎസി ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, പോത്താംപട്ടി വിഎഒ എസ്.രമ്യ പട്ടയം പേരിലേക്ക് മാറ്റി നൽകാൻ 9000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
കൈക്കൂലി തുക നൽകാൻ തയ്യാറാകാതെ മുത്തുജയന്തിതേവർ മധുര ഡിവിഎസിക്ക് പരാതി നൽകി.
വ്യാഴാഴ്ച രാവിലെ മുത്തുജയന്തിതേവരിൽ നിന്ന് കൈക്കൂലി തുകയായ 9,000 രൂപ കൈപ്പറ്റുന്നതിനിടെ ഡിവിഎസി ഉദ്യോഗസ്ഥർ കെണിയൊരുക്കി വിഎഒയെ കുടുക്കുകയായിരുന്നു.