Read Time:50 Second
ബെംഗളൂരു:തെരുവ് നായകൾ കടിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം.
കോലാറിലെ അച്ചതനഹള്ളിയിലാണ് തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ പെൺകുഞ്ഞിന്റെ മൃതദേഹം വഴിയാത്രക്കാർ കണ്ടത്.
ജനിച്ചയുടൻതന്നെ ബന്ധുക്കൾ കുഞ്ഞിനെ ഉപേക്ഷിെച്ചന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
ശരീരത്തിന്റെ പലഭാഗങ്ങളും കടിയേറ്റ് മുറിഞ്ഞ നിലയിലായിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.