ചെന്നൈ: തൻറെ കടുത്ത ആരാധകർ സ്നേഹത്തോടെ ദളപതി എന്ന് വിളിക്കുന്ന ജനപ്രിയ തമിഴ് നടൻ വിജയ് പ്രളയബാധിതരായ തൂത്തുക്കുടി, തിരുനെൽവേലി ജില്ലകൾ സന്ദർശിച്ച് ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതർക്ക് കൈമാറി.
അറുപത്തിയെട്ടാമത് സിനിമയുടെ അസൈൻമെന്റിനായി ഹൈദരാബാദിലായിരുന്ന നടൻ വിജയ് വ്യാഴാഴ്ച രാത്രി ക്യാപ്റ്റൻ വിജയകാന്തിന്റെ മരണവാർത്തയറിഞ്ഞാണ് ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. വിജയകാന്തിന്റെ മൃതദേഹത്തിൽ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
അതിന് ശേഷം വിജയ് ഇന്ന് തെക്കൻ ജില്ലകൾ സന്ദർശിക്കുകയും കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ച ആളുകളെ കാണുകയും ചെയ്തു.
Yup ! He is an expert in hiding his pain with a bright Smile 🥹😊 That's #ThalapathyVijay 😍 @actorvijay🦁#NellaiWelcomesThalapathy pic.twitter.com/DmbvYW5Oqd
— Aadhi🐰 (@SaruLachu) December 30, 2023
തിരുനെൽവേലിയിലെ കെഡിസി നഗറിൽ ദളപതി വിജയ് മക്കൾ ഇയക്കം എന്നറിയപ്പെടുന്ന തന്റെ ഫാൻസ് ക്ലബ് സംഘടിപ്പിച്ച ക്ഷേമ സഹായ പരിപാടിയിൽ ദളപതി വിജയ് പങ്കെടുത്ത് ക്ഷേമ സഹായങ്ങൾ കൈമാറി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദളപതി വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കായി നിരവധി ക്ഷേമ നടപടികൾ നടത്തുന്നുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും പൊതുപരീക്ഷയിൽ സംസ്ഥാന റാങ്ക് നേടിയ സ്കൂൾ വിദ്യാർത്ഥികളെ അദ്ദേഹം ആദരിച്ചത് ശ്രദ്ധേയമായിരുന്നു.