നിരന്തരം സോഷ്യല് മീഡിയയുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്.
അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമര്ശനങ്ങള്ക്കും അതുപോലെ തന്നെ സൈബര് ആക്രമണങ്ങൾക്കും ഇടയാക്കുന്നത്.
ഗായിക അഭയ ഹിരണ്മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല് മീഡിയയില് വലിയ ചര്ച്ചയായി മാറിയിരുന്നു.
അതിനു ശേഷം സോഷ്യല് മീഡിയയില് പെണ്കുട്ടികള്ക്ക് ഒപ്പമുള്ള ചിത്രങ്ങള് പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്.
ഏതെങ്കിലും പെണ്കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങള് പോസ്റ്റ് ചെയ്താല് ഉടനെ തന്നെ സോഷ്യല് മീഡിയ സദാചര ആക്രമണവുമായി എത്തും.
അടുത്തിടെ മയോനി അഥവാ പ്രിയ നായര് എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങള് പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിനും ആ പെണ്കുട്ടിക്കും നേരിടേണ്ടി വന്ന സൈബര് ആക്രമണം അതിരൂക്ഷമായിരുന്നു.
ഗോപി സുന്ദര് പുതിയ പ്രണയം കണ്ടെത്തി എന്ന പേരിലായിരുന്നു വിമര്ശനങ്ങളും ആക്രമങ്ങളും.
പിന്നീട് പങ്കുവെക്കുന്ന പോസ്റ്റുകള്ക്ക് താഴെയെല്ലാം പലവിധത്തിലുള്ള മോശം കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
സംഭവം അതിരു കടന്നപ്പോള് ഗോപി സുന്ദര് പ്രതികരണവുമായെത്തി.
‘എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില് ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു.
നിങ്ങളൊക്കെ നന്നായി വരും.
ദൈവം നിങ്ങളെ വാനോളം ഉയര്ത്തട്ടെ’ എന്നാണ് ഗോപി സുന്ദര് കുറിച്ചത്.
കുറച്ചു കാലം ഗോപിയുടെ കമന്റ് ബോക്സ് ഓഫ് ആയിരുന്നു.
ഇപ്പോൾ കമന്റ് ബോക്സ് വീണ്ടും തുറന്നതോടെ വീണ്ടും കമന്റുകളുമായി എത്തുകയാണ് സോഷ്യല് മീഡിയ.
‘കോഴിക്കോട് നടക്കുന്ന ന്യൂഇയര് പരിപാടിയുടെ ഭാഗമാകാൻ ഞാനും വരുന്നുണ്ട്, എല്ലാവര്ക്കും സ്വാഗതം’ എന്ന് പറഞ്ഞ് താരം പങ്കുവെച്ച പുതിയ പോസ്റ്റിന് താഴെയാണ് കമന്റുകള് നിറയുന്നത്.
ദുബായി മേളയില് ഒന്ന് പോയി നോക്കാമോ ചിലപ്പോള് അവിടെ കിട്ടും ഈ യൂസ് ആൻഡ് ത്രോ സാധനങ്ങള്, മാമന്റെ അടുത്ത കല്യാണം എന്നാണ്, ഇന്ന് ഇരയൊന്നും കിട്ടിയില്ലേ?, അടുത്ത ഇരയെ പിടിയ്ക്കാൻ ഇറങ്ങിയതാ… കൊച്ചു കള്ളൻ, പുരുഷു ഇപ്പോ യുദ്ധം ഒന്നുമില്ലേ, മ്മള് ഷര്ട്ട് മാറുന്നത് പോലെയാണ് ഇങ്ങേര്.. അടുത്ത വര്ഷം വേറെ, ഇവൻ അധികം വൈകാതെ ഗിന്നസ് റെക്കോര്ഡില് സ്വന്തം പേര് എഴുതിപ്പിക്കാൻ സാധ്യതയുണ്ട് മോനെ…, ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ “ഭാഗ്യവാൻ” എന്ന് വിളിക്കേണ്ടത് എന്നൊക്കെയാണ് കമന്റുകള്
ഇത്രയധികം വിമർശനങ്ങളും ട്രോളും ഏറ്റു വാങ്ങിയിട്ടും കൂടെ കഴിഞ്ഞ ഒരു പെണ്ണും ഇതുവരെ ഇങ്ങേരെ കുറ്റം പറഞ്ഞില്ലല്ലോ എന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്.
അതിനും മറുപടിയായി ചിലർ എത്തി. അതു പോലെ സെറ്റിൽ ചെയ്ത് കാണും എന്നാണ് ഒരാളുടെ അഭിപ്രായം.
അടുത്തിടെ അഭയ ഹിരൺമയിയുടെ അഭിമുഖത്തിൽ പോലും അവർ അങ്ങനെയാണ് ഗോപിയെ കുറിച്ച് പറഞ്ഞത്.
എന്നെ വളർത്തിയത് അയാൾ ആണെന്ന രീതിയിൽ ആയിരുന്നു അഭയ സംസാരിച്ചത്. അതു കൊണ്ട് തന്നെ അയാളെ ഒരിക്കലും വെറുക്കാൻ കഴിയില്ലെന്നും പറഞ്ഞു.
അമൃതയുമായി പിരിഞ്ഞു എന്ന രീതിയിൽ വാർത്ത വന്നെങ്കിലും അമൃതയിൽ ഗോപിയെ കുറിച്ച് മോശമായൊന്നും സംസാരിച്ചിട്ടില്ല ഇതുവരെ.