ആലപ്പുഴ: ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം.
കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റത്.
കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്.
കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മർദിച്ചതായി സൂചനയുണ്ട്.
ഒന്നര വര്ഷമായി കുട്ടിയുടെ മാതാപിതാക്കള് വേർപിരിഞ്ഞാണ് കഴിയുന്നത്.
അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.
മർദിച്ച ശേഷം കുട്ടിയെ കൃഷ്ണകുമാർ പിതാവിന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഒന്നര മാസത്തോളമായി കുട്ടിക്ക് മര്ദനമേറ്റിരുന്നെന്നാണ് വിവരം.
കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതി കൃഷ്ണകുമാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.