Read Time:1 Minute, 18 Second
ഭോപ്പാല്: ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകാന് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
കടുത്ത ശ്വാസമുട്ട് നേരിട്ട കുഞ്ഞിനെ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്.
മധ്യപ്രദേശിലെ ഷാഹ്ദോലിലെ ബാന്ധ ഗ്രാമത്തിലാണ് സംഭവം.
ഡിസംബർ 21 നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടയിലാണ് കുഞ്ഞ് മരിച്ചത്.
ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.