ചെന്നൈ: 2023-ൽ നീലഗിരിയിൽ ഉണ്ടായ മൊത്തം മാരകമായ അപകടങ്ങളുടെ എണ്ണം 51 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്.
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) പുറത്ത് വിട്ട രേഖകൾ പ്രകാരം ജില്ലയിലെ പ്രധാന ഹൈവേകളിൽ റോഡ് വീതികൂട്ടുന്നത് കൂടുതൽ ഗുരുതരമായ അപകടങ്ങൾക്കും അതുവഴി റോഡ് ഉപയോക്താക്കൾക്കിടയിൽ കൂടുതൽ മരണങ്ങൾക്കും ഇടയാക്കുന്നുവെന്നാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് നീലഗിരിയിൽ മാരകമായ അപകടങ്ങളുടെ എണ്ണവും അപകടങ്ങളിൽ മരിച്ചവരുടെ എണ്ണവും 2023-ൽ കുത്തനെ വർദ്ധിച്ചു.
മാരകമായ അപകടങ്ങളുടെ എണ്ണം 2022-ൽ 40-ൽ നിന്ന് 2023-ൽ 61 ആയി ഉയർന്നപ്പോൾ, മൊത്തം മരണങ്ങളുടെ എണ്ണം 67 ശതമാനം വർധിച്ചു, 2022-ൽ 45-ൽ നിന്ന് 2023-ൽ എത്തിയപ്പോൾ ഇത് 75.ആയതായും പഠനങ്ങൾ കാണിക്കുന്നു.
വീതിയേറിയ റോഡുകൾ പൊതുവെ അപകടങ്ങൾ കുറയുന്നതിലേക്കാണ് നയിക്കുന്നത്, എന്നാൽ ഈ റോഡുകളിലൂടെ വേഗതയിൽ പോകുന്ന വാഹനങ്ങളുടെ വർദ്ധനവ് യഥാർത്ഥത്തിൽ കൂടുതൽ ആളുകളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്ന് നീലഗിരിയിൽ നിന്നുള്ള ഒരു ആക്ടിവിസ്റ്റ് പറഞ്ഞു.