Read Time:52 Second
അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്ത്ത പങ്കുവെച്ച് നടി അമല പോള്.
സോഷ്യല് മീഡിയയില് ചിത്രങ്ങള് പങ്കുവെച്ചുകൊണ്ടാണ് താരം ഗര്ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.
ഭര്ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങള് ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധനേടുകയാണ്.
നിരവധി ആരാധകരാണ് അമ്മയാകാൻ പോകുന്ന അമലയ്ക്ക് ആശംസകളുമായി എത്തിയത്.
സിനിമ മേഖലയില് നിന്നുള്ള താരങ്ങളും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്.
2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്.