ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; കർണാടക സ്വദേശികൾ അറസ്റ്റിൽ 

0 0
Read Time:1 Minute, 27 Second

കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പോലീസ് പിടികൂടി.

കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.

ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.

സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

പിടിയിലായ സംഘത്തിനെതിരെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും സമാന കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

കേരളത്തിലെ മറ്റു സ്റ്റേഷനുകളില്‍ കേസുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts