ബിസിനസ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മലയാളി പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ ബെംഗളുരുവിൽ അറസ്റ്റിൽ 

0 0
Read Time:1 Minute, 38 Second

ബെംഗളൂരു: പെ​ട്രോ​ൾ പ​മ്പ് പാ​ർ​ട്ണ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്റെ പി​ടി​യി​ൽ.

അ​ശോ​ക പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ പ​ള്ളി​ക്കു​ന്ന് അ​ള​കാ​പു​രി​യി​ലെ എം. ​രാ​ജീ​വനെ​യാ​ണ് (58) ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു​മോ​ഹ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ ഏ​ഴി​ന് ചെ​റു​പു​ഴ സ്വ​ദേ​ശി വി​ജ​യ​നെ വെ​ട്ടിക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ വി​ജ​യ​ൻ ചെ​റു​പു​ഴ​യു​ടെ പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​ന് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​തി​യെ ബെംഗളൂരു​വി​ൽ നി​ന്നാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്‌.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ സ​വ്യ സാ​ച്ചി, ഷ​മീ​ൽ, അ​ജ​യ​ൻ, എ.​എ​സ്.​ഐ ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts