ശ്വാ​സ​ത​ട​സ്സ​വും പനിയും ഉള്ളവർക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നിർബന്ധം

0 0
Read Time:2 Minute, 49 Second

ബെംഗളൂരു: ശ്വാ​സ​ത​ട​സ്സ​ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും പ​നി പോ​ലെ​യു​ള്ള അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നിർദേശം.

ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു.

ദി​നേ​ന 7000ത്തി​ലേ​റെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ ശ​രാ​ശ​രി 3.82 ശ​ത​മാ​ന​മാ​ണ് ​പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ദി​വ​സം ചെ​ല്ലും ​തോ​റും പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

അ​യ​ൽ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ​നി ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​യോ ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രെ​യോ ക​​ണ്ടെ​ത്തി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും കോ​വി​ഡ് രോ​ഗി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം. സംസ്ഥാനത്ത് അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ ട്രെ​ൻ​ഡ് കു​റ​ഞ്ഞു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ ദി​വ​സം കോ​വി​ഡ് സാ​​ങ്കേ​തി​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​വ ന​ട​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts