Read Time:1 Minute, 18 Second
ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.
അരെഗുജ്ജനഹള്ളി ഗ്രാമത്തിലാണ് സംഭവം.
ഗർഭിണിയായ 25 വയസുകാരി രാത്രിയിൽ പ്രസവ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രാമത്തിന് പുറത്ത് വന്ന് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
സമൂഹത്തെ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
രാവിലെ ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ശിശുസംരക്ഷണ യൂണിറ്റും ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ഗുരുതരമായി രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നവജാത ശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു.
സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ ഉഷ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു.