Read Time:53 Second
ചെന്നൈ : സ്കൂൾ ഫീസ് അടച്ചില്ലെന്ന പേരിൽ അപമാനംനേരിട്ട വിദ്യാർഥി ജീവനൊടുക്കി.
തിരുനെൽവേലിയിലെ പാളയംകോട്ടയിലാണ് സംഭവം.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നാഗരാജന്റെയും മാരിയമ്മാളിന്റെയും മകൻ നരേനാണ് (14) ജീവനൊടുക്കിയത്.
സ്വകാര്യ സ്കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയായിരുന്ന നരേനെ ഫീസ് അടയ്ക്കാത്തതിൽ സ്കൂൾ അധികൃതർ പരസ്യമായി വഴക്കുപറഞ്ഞിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളിൽപോയിരുന്നില്ല. പിന്നീടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.