യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3 യുടെ ഒടിടി സംപ്രേഷണം ആരംഭിച്ചു.
ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. പ്രൈം വീഡിയോയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ സംപ്രേഷണം ആരംഭിച്ചു.
സൽമാൻഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്.
‘ടൈഗർ 3’യിൽ ഷാരൂഖ് ഖാൻ പത്താൻ എന്ന കഥാപാത്രമായും ഹൃത്വിക് റോഷനും കബീറായും അതിഥി വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
‘ഏക് ഥാ ടൈഗർ’, ‘ടൈഗർ സിന്ദാ ഹേ’, ‘വാർ’, ‘പത്താൻ’ എന്നിവയ്ക്ക് ശേഷം സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായിട്ടാണ് ടൈഗർ 3 എത്തിയത്.
മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ‘ടൈഗർ 3’ -ൽ സൽമാനും കത്രീനയും ടൈഗർ, സോയ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്.