Read Time:52 Second
ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു.
കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്.
മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്മെന്റിന് സമീപമാണ് അപകടം.
കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.