ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്.
അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ.
വീട്ടിലിരുന്ന് തന്റെ കൂട്ടുകാരിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്ഥിയായ കൊച്ചു പയ്യൻ.
അപ്പോഴിതാ അവന്റെ വീട്ടുകാര് പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്റെ 2 സ്വര്ണക്കട്ടി ഇവൻ വലുതാകുമ്പോള് വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്.
കേട്ടപാതി ആ സ്വര്ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി.
എന്നിട്ട് തന്റെ പ്രിയതമയ്ക്ക് സ്വര്ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്ഥനയും നടത്തി.
കിട്ടിയ സ്വര്ണക്കട്ടിയുമായി കൂട്ടികാരി വീട്ടില് പോയി തന്റെ മാതാപിതാക്കളെ കാണിച്ചു.
ഇത് കണ്ടതും ഞെട്ടിത്തരിച്ച് വീട്ടുകാര് കാര്യം അന്വേഷിച്ചു.
അങ്ങനെയാണ് സംഭവത്തിന് പിന്നിലെ വിശദവിവരം വീട്ടുകാര് അറിയുന്നത്.
ഉടൻ തന്നെ മകളുടെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ച് കാര്യം അറിയിക്കുകയും 12 ലക്ഷത്തിന്റെ ആ സ്വര്ണക്കട്ടി അവര്ക്ക് കൈമാറുകയും ചെയ്തു.
കൊടുത്ത സമ്മാനം തിരികെ കിട്ടിയെങ്കിലെന്താ ഭാവിയില് അവന് പറയാം തന്റെ പ്രിയതമയ്ക്ക് ആദ്യമായി നല്കിയ സമ്മാനം ലക്ഷങ്ങള് വിലമതിക്കുന്നതാണെന്ന് വീട്ടുകാർ പറഞ്ഞു.