ന്യൂഡൽഹി: സീരിയല് താരം രാഹുല് രവിയ്ക്ക് മുൻകൂര് ജാമ്യം നല്കി സുപ്രീം കോടതി.
ഭാര്യ ലക്ഷ്മി എസ് നായര് നല്കിയ ഗാര്ഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് സി ടി രവികുമാര് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാഹുലിനായി പോലീസ് രണ്ട് മാസമായി തെരച്ചിലിലായിരുന്നു.
ഇതിന് പിന്നാലെ ഇയാള് ഒളിവില്പ്പോയി.
കേരളമടക്കം നാല് സംസ്ഥാനങ്ങളായി ഇയാള്ക്കായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തു.
നേരത്തെ ഈ കേസില് മദ്രാസ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്കിയെങ്കിലും സത്യവാങ്മൂലത്തില് തെറ്റായ വിവരങ്ങള് നല്കിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്.
അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവരാണ് രാഹുല് രവിക്കായി ഹാജരായത്.
‘നന്ദിനി’ എന്ന ജനപ്രിയ സീരിയലിലൂടെയാണ് രാഹുല് രവി ശ്രദ്ധയനായത്. 2020 ഡിസംബറിലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്.
അടുത്തിടെ ഇവര് വിവാഹ ബന്ധം വേര്പ്പെടുത്തുന്നതായി വാര്ത്തകള് പുറത്ത് വന്നിരുന്നു.