ബെംഗളൂരു: ചിക്കബെല്ലാപൂർ ചിന്താമണിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
മുരുഗമല്ല ഹോബ്ലിയിലെ ചാലംകോട്ട് വില്ലേജിലെ മോഹന എംഎൻ (22) ആണ് മരിച്ചത്.
സ്വകാര്യ കോളേജിൽ ഐടിഐക്ക് പഠിക്കുകയായിരുന്നു മോഹനന.
ചൊവ്വാഴ്ച രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്.
വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് വിളിച്ച് , ഇന്ന് എന്റെ സുഹൃത്തിന്റെ ജന്മദിനമാണെന്നും കുറച്ചു വൈകുമെന്നും പറഞ്ഞു.
തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ബുധനാഴ്ച രാവിലെ ബംഗാരപേട്ട് റെയിൽവേ പോലീസാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് ബന്ധുക്കളെ വിവരമറിയിച്ചു.
ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ബംഗാരപേട്ട് റെയിൽവേ, റൂറൽ റാണെ പോലീസ് എത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു.