Read Time:1 Minute, 12 Second
ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി.
അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി.
രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി.
14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു.
തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്.
എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു.
സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു.
സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം.
പോലീസിൽ പരാതിയും നൽകി. കേസ് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.