Read Time:1 Minute, 26 Second
ചെന്നൈ: വീടുകളിലെ പാഴ്വസ്തുകൾ അഗ്നിക്കിരയാക്കുന്ന ബോഗി പൊങ്കലോടെ ഞായറാഴ്ച പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.
അതനുസരിച്ച് ഈ വർഷത്തെ ബോഗി ഉത്സവം ഇന്നലെ തമിഴ്നാട്ടിലുടനീളം ആഘോഷിച്ചു.
പൊങ്കലിന് മുന്നോടിയായി പഴയ ഉപയോഗശൂന്യമായ സാധനങ്ങൾ കത്തിച്ചാണ് ആളുകൾ ഉത്സവത്തെ വരവേൽക്കുന്നത്.
അതിന്റെ ഭാഗമായി ചെന്നൈ, മൈലാപ്പൂർ, സൈതാപ്പേട്ട, നുങ്കമ്പാക്കം, എഗ്മോർ, ഗിണ്ടി, തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ ബോഗി ആഘോഷിച്ച് പൊങ്കലിനെ വരവേൽക്കാൻ പഴയ ഉപയോഗശൂന്യമായ സാധനങ്ങൾ കത്തിച്ചു.
കുട്ടികൾ ഡ്രംസ് അടിച്ച് ബോഗി ഉത്സവം കൂടുതൽ കൊഴുപ്പുള്ളതാക്കി .
പഴയ സാധനങ്ങൾ കത്തിച്ച് ആളുകൾ ബോഗി ഉത്സവം ആഘോഷിക്കുന്നതിനാൽ ചെന്നൈയിൽ പുകമഞ്ഞ് വർധിച്ചിട്ടുണ്ട്.
പുലർച്ചെ ശരാശരിയിൽ കൂടുതൽ പുക ഉയരുന്നതിനാൽ വാഹനയാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.
ചെന്നൈയിലെ വായുവിന്റെ ഗുണനിലവാരവും മോശമായിട്ടുണ്ട്.