Read Time:51 Second
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ ഷാ അന്തരിച്ചു.
മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അസുഖത്തെ തുടർന്ന് കുറച്ചുനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജേശ്വരിബെൻ ഷാ.
അഹമ്മദാബാദിലെ വസതിയിൽ എത്തിച്ച മൃതദേഹം ഉച്ചകഴിഞ്ഞ് തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു.
അതേസമയം സഹോദരിയുടെ നിര്യാണത്തെ തുടർന്ന് ഷായുടെ മുഴുവൻ പരിപാടികളും റദ്ദാക്കിയാതായി ബിജെപി ഭാരവാഹികൾ അറിയിച്ചു.