കാമുകിയെ ജയിപ്പിക്കാൻ പെൺവേഷം കെട്ടി പരീക്ഷ എഴുതാൻ ശ്രമം ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

0 0
Read Time:1 Minute, 59 Second

ദില്ലി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച്‌ പരീക്ഷയെഴുതാനുള്ള യുവാവിന്റെ ശ്രമം പാളി.

പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം.

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീക്ഷ നടത്തി.

ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്.

ചുവന്ന വളകള്‍, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയില്‍ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി.

ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടെങ്കിലും ബയോമെട്രിക് കെണിയില്‍ അംഗ്രേസ് സിംഗ് കുടുങ്ങി.

വ്യാജ വോട്ടറും ആധാര്‍ കാര്‍ഡും ഉപയോഗിച്ച്‌ താൻ പരംജിത് കൗറാണെന്ന് തെളിയിക്കാൻ അംഗ്രേസ് സിംഗ്ബ ശ്രമിച്ചു.

എന്നാല്‍ ബയോമെട്രിക് ഉപകരണത്തിലെ യഥാര്‍ഥ പരീക്ഷാര്‍ഥിയുടെ വിരലടയാളവുമായി പൊരുത്തപ്പെടാത്തതോടെ അംഗ്രേസ് സിംഗ് കുടുങ്ങി.

തട്ടിപ്പ് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ അംഗ്രേസ് സിംഗിനെ പോലീസില്‍ ഏല്‍പ്പിച്ചു.

തുടര്‍ന്ന് പരംജിത് കൗറിനെ പരീക്ഷയെഴുതാനും അനുവദിച്ചില്ല.

അംഗരേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts