Read Time:1 Minute, 18 Second
നടി സ്വാസിക വിജയ് വിവാഹിതയാകുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
എന്നാൽ എപ്പോൾ വരൻ ആരാണ് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വീട്ടിരുന്നില്ല.
ടെലിവിഷന് താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്.
ഇരുവരും ഒരു സീരിയലില് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള് നടക്കുക.
27 ന് കൊച്ചിയില് സുഹൃത്തുക്കള്ക്കും സഹപ്രവര്ത്തകര്ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും.
പ്രഭുവിന്റെ മക്കള്, കട്ടപ്പനയിലെ ഋത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള് ശ്രദ്ധേയമാണ്.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്ത്ഥ പേര്.
വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്.
ടെലിവിഷന് സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.