Read Time:1 Minute, 4 Second
ചെന്നൈ : 28 -ാമത് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ ജനുവരി 19 ന് വൈകുന്നേരം 6 മണിക്ക് അലയൻസ് ഫ്രാൻസ് ഓഫ് മദ്രാസിൽ കോളേജ് റോഡിൽ ഉദ്ഘാടനം ചെയ്യും.
ജനുവരി 19 മുതൽ 28 വരെയാണ് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ നടക്കുക.
ചെന്നൈ കോളേജ് റോഡിലെ ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക കേന്ദ്രത്തിലെ (എ.എഫ്. മദ്രാസ്) ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
ഇൻഡോ-സിനി അപ്രീസിയേഷൻ ഫൗണ്ടേഷനും ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘവും മദ്രാസിലെ അലയൻസ് ഫ്രാങ്കൈസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 25 ഭാഷകളിലുള്ള 28 സിനിമകൾ മേളയിലുണ്ടാവും. പ്രവേശനം സൗജന്യമാണ്.