Read Time:1 Minute, 26 Second
ചെന്നൈ: സർക്കാർ സ്കൂളിന് 1.5 ഏക്കർ ഭൂമി ദാനം ചെയ്ത് മനസ്സ് കീഴടക്കിയ മധുരൈ വനിതയുടെ വീട്ടിൽ തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ അപ്രതീക്ഷിത സന്ദർശനം നടത്തി .
പരേതയായ മകൾ ജനനിയുടെ സ്മരണയ്ക്കായാണ് കോടിക്കുളം സർക്കാർ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് 4 കോടി രൂപ വിലമതിക്കുന്ന ഒന്നര ഏക്കർ ഭൂമിയുടെ പ്രമാണമാണ് ബാങ്ക് ജീവനക്കാരിയായ അമ്മാൾ സംഭാവന ചെയ്തത് .
അമ്മാളിന്റെ നടപടിയെ മാനിച്ച്, റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ് അമ്മാളിന് നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അലങ്കനല്ലൂർ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാൻ മധുരയിലെത്തിയ ഉദയനിധി സൂര്യ നഗറിലെ അമ്മാളിന്റെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആശംസകൾ നേർന്നു.
പൂക്കളും ഷാളും നൽകി അദ്ദേഹം അമ്മാളിനെ ആദരിച്ചു.