Read Time:53 Second
ചെന്നൈ: തഞ്ചാവൂരില് ഉണ്ടായ കാര് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേര് മരിക്കുകയും ഏഴ് പേര്ക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു.
ഇന്ന് പുലര്ച്ചെ വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില് ഇടിക്കുകയായിരുന്നു.
ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തൂത്തുക്കുടി ഇന്ദിരാനഗര് സ്വദേശികളാണ് അപകടത്തില്പെട്ടത്.
ഡ്രൈവര് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.